2013 ജൂലൈ 24, ബുധനാഴ്‌ച

ജനിതക ശാസത്രത്തിന്‍റെ പിതാവ്

ജനിതക ശാസത്രത്തിന്‍റെ പിതാവ് ഫാദര്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ ആണ്. മെന്‍ഡല്‍ തന്‍റെ പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുത്തത് പൈസം സറ്റൈവം (Pisum sativum) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരിനം പയര്‍ചെടികളാണ്. പാരന്പര്യത്തിന് ആധാരമായ ഘടകങ്ങള്‍ ജനനകോശങ്ങളിലായിരിക്കണം സ്ഥിതി ചെയ്യുന്നതെന്നും അവയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങളായിരിക്കണം ഓരോ ജീവികളിലും കാണുന്ന വ്യത്യാസങ്ങള്‍ക്ക് കാരണമെന്നുമുളള നിഗമനങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയത്. ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ എക്സ്പെരിമെന്‍സ് ഇന്‍ പ്ലാന്‍റ് ഹൈബ്രഡൈസേഷന്‍ Experiments on Plant Hybridization എന്ന പ്രബന്ധത്തിലുടെ അദ്ദേഹം അവതരിപ്പിച്ചു.
ഫാദര്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍
                                                                                                                                                                                                 

2013 ജൂലൈ 11, വ്യാഴാഴ്‌ച

ഗുഹാപഠനത്തിന്‍റെ പിതാവ്

ഗുഹാപഠനത്തിന്‍റെ പിതാവ് എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ Edouard Alfred Martel  ആണ്.    ഗുഹാപഠനം ഒരു പ്രത്യേക വിഷയമായി അവതരിപ്പിച്ചത് എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ ആണ്.  തന്‍റെ ജന്മനാടായ ഫ്രാന്‍സിലും മറ്റ് നിരവധി രാജ്യങ്ങളിലുമായി ആയിരക്കണക്കിന് ഗുഹകളെക്കുറിച്ച് എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍  പഠനം നടത്തിയിട്ടുണ്ട്. ഗുഹയെ സംബന്ധിക്കുന്ന നിരവധി വസ്തുക്കളുടെ വലിയ ശേഖരം തന്നെയുളള എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ ധാരാളം ലേഖനങ്ങളും പുസ്തങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ഗുഹയ്ക്കടിയിലെ പുഴ , അയര്‍ലന്‍ഡിലെ മാര്‍ബിള്‍ ആര്‍ച്ച് ഗുഹ എന്നിവയെക്കുറിച്ചുളള പഠനവും അതുപോലെ  മാമത്തിയന്‍ ഗുഹയില്‍ നടത്തിയ പരീക്ഷണങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഗുഹാപഠനം  സ്പീലിയോളജി Speleologyഎന്നാണ് അറിയപ്പെടുന്നത്.

കടപ്പാട് : മാതൃഭൂമി