ജനിതക ശാസത്രത്തിന്‍റെ പിതാവ് ഫാദര്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ ആണ്. മെന്‍ഡല്‍ തന്‍റെ പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുത്തത് പൈസം സറ്റൈവം (Pisum sativum) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരിനം പയര്‍ചെടികളാണ്. പാരന്പര്യത്തിന് ആധാരമായ ഘടകങ്ങള്‍ ജനനകോശങ്ങളിലായിരിക്കണം സ്ഥിതി ചെയ്യുന്നതെന്നും അവയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങളായിരിക്കണം ഓരോ ജീവികളിലും കാണുന്ന വ്യത്യാസങ്ങള്‍ക്ക് കാരണമെന്നുമുളള നിഗമനങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയത്. ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ എക്സ്പെരിമെന്‍സ് ഇന്‍ പ്ലാന്‍റ് ഹൈബ്രഡൈസേഷന്‍ Experiments on Plant Hybridization എന്ന പ്രബന്ധത്തിലുടെ അദ്ദേഹം അവതരിപ്പിച്ചു.
![]() |
| ഫാദര്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ